പോംഗ്യോഗ് :തന്റെ സാമ്പത്തിക നയത്തെ വിമര്‍ശിച്ചവരെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ട് കിം. കിം ജോംഗ് ഉന്നിന്റെ നയങ്ങളെ വിമര്‍ശിച്ച അഞ്ച് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ദക്ഷിണ കൊറിയന്‍ മാദ്ധ്യമമായ ഡെയ്ലി എന്‍.കെ റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന്റെ സാമ്പത്തിക നയങ്ങള്‍ ഉത്തര കൊറിയയെ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമാക്കി മാറ്റിയെന്ന് പറഞ്ഞതിനാണ് അഞ്ച് പേരെയും ഫയറിംഗ് സ്‌ക്വാഡ് വെടിവച്ച് കൊന്നത്. ഒരു ഡിന്നര്‍ പാര്‍ട്ടിയ്ക്കിടെ നടന്ന ചര്‍ച്ച മേല്‍ ഉദ്യോഗസ്ഥരുടെ ചെവിയിലെത്തുകയും കിമ്മിന്റെ രഹസ്യ പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.
Read Also : മറനീക്കി അഴിമതിക്കഥ; 220 കോടി ഡോളറിന്റെ ജാഗ്വാർ ഇടപാടിൽ മൊറാർജിയുടെ മകന് പങ്കെന്ന് വെളിപ്പെടുത്തൽ
ഉത്തര കൊറിയയില്‍ കിം സൈനികമേഖലയിലും സാമ്പത്തിക മേഖലയിലും നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങള്‍ ഉത്തര കൊറിയന്‍ ജനതയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ ഡിന്നര്‍ പാര്‍ട്ടിയില്‍ തുറന്ന ചര്‍ച്ച നടത്തുകയായിരുന്നു. ഉത്തര കൊറിയ കരകയറണമെങ്കില്‍ വിദേശ രാജ്യങ്ങളുമായി സഹകരണം വേണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംഭവം കിമ്മിന്റെ ചെവിയിലെത്തിയിരുന്നു. ഉദ്യോഗസ്ഥരെ പിടികൂടി തങ്ങള്‍ ഭരണകൂടത്തെ നിന്ദിച്ച് സംസാരിച്ചതായി ഏറ്റുപറയിപ്പിച്ച ശേഷമാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഹാംഗ്യോംഗ്നാം ഡോയിലെ യെഡോകില്‍ സ്ഥിതി ചെയ്യുന്ന പൊളിറ്റിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് സൂചന. ഉത്തര കൊറിയയിലെ രാഷ്ട്രീയ വിമതര പാര്‍പ്പിക്കുന്ന ഈ ക്യാമ്പിലെ അന്തരീക്ഷം വളരെ ഭീകരമാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments