ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 81,533 പേര് സുഖം പ്രാപിച്ചുവെന്നും സമഗ്ര നടപടികളുടെ ഭാഗമായി കോവിഡ് മുക്തി നിരക്കില്‍ രാജ്യം വലിയ കുതിപ്പു നടത്തുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രതിദിന രോഗ മുക്തിയില്‍ ഇത് പുതിയ റെക്കോഡാണെന്നാണ് മന്ത്രലായം പറയുന്നത്. അതേസമയം, 24 മണിക്കൂറിനിടെ, രാജ്യത്ത് 97,570 പേര്‍ക്കാണ് ആരോഗ്യ മന്ത്രാലയത്തിന്‍െറ കണക്കുപ്രകാരം പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1201 മരണങ്ങളും റിേപ്പാര്‍ട്ടു ചെയ്തു. പ്രതിദിന കോവിഡ് കേസുകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളമടക്കം 13 സംസ്ഥാനങ്ങള്‍ ഒരു ലക്ഷം കേസുകള്‍ മറികടന്നു. രാജ്യത്ത് ആകെ രോഗമുക്തരുടെ 60 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 14,000ത്തിലധികം ആളുകളും കര്‍ണാടകയില്‍ 12,000ത്തിലധികം ആളുകളും ഒറ്റ ദിവസത്തില്‍ രോഗമുക്തരായി. ഇതോടെ, രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 36 ലക്ഷം കവിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യയില്‍ 69 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്.
Post Your Comments