വാഷിംഗ്ടണ്‍ ഡിസി : ലോകത്തൊട്ടാകെ പടർന്നു പിടിച്ച് കോവിഡ് വുഹാനിലെ ലാബിൽ നിന്നാണെന്ന് ചൈനീസ് വൈറോളജിസ്റ്റ്. ഇത് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ കൈവശമുണ്ടെന്നു ഡോ. ലി മെംഗ് യാൻ ബ്രിട്ടീഷ് ടോക്ക് ഷോയായ ലൂസ് വുമണിൽ സംസാരിക്കവെ വെളിപ്പെടുത്തി. ചൈനീസ് സർക്കാറിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഡോ. ലി രഹസ്യ കേന്ദ്രത്തിൽ നിന്നും വീഡിയോ ചാറ്റിലൂടെയാണ് സംസാരിച്ചത്.
വുഹാനിൽ ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ലാബിൽ നിന്നാണ് വൈറസ് പുറത്തെത്തിയത്. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ലോകത്തെത്തിയത് എന്ന റിപ്പോർട്ടുകൾ പുകമറ സൃഷ്ടിക്കുന്നു. വൈറസ് പ്രകൃതിയിൽ നിന്നുളളതല്ല. മെംഗ് ചൈനയിലെ രോഗ നിയന്ത്രണ പ്രതിരോധം സെന്ററിൽ പ്രാദേശിക ഡോക്ടർമാരിൽ നിന്നുമാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും ലോകാരോഗ്യ സംഘടനയുടെ റഫറൻസ് ലബോറട്ടറിയായ ഹോങ്കോംഗ്് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ മുൻ സൂപ്പർവൈസർമാർ ഇക്കാര്യത്തെ കുറിച്ച് താൻ സൂചിപ്പിച്ചപ്പോൾ തന്നെ നിശ്ശബ്ദയാക്കിയെന്നും ലി പറയുന്നു.
Also read : കോവിഡ് വാക്സിന് : ലോകത്തിന് വീണ്ടും പ്രതീക്ഷ നല്കി ഓക്സ്ഫോഡിന്റെ തീരുമാനം
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണിതെന്ന് താൻ മുന്നറിയിപ്പ് നല്‍കിയതാണ്. പകർച്ചവ്യാധിയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാനാണ് താൻ ഏപ്രിലിൽ ഹോങ്കോംഗിൽ നിന്നും അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്. വുഹാനിലെ ലബോറട്ടയിലാണ് കൊറോണ വൈറസുണ്ടായതെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ താൻ പുറത്തുവിടാൻ ഒരുങ്ങുകയാണെന്നും ലി മെംഗ് വ്യക്തമാക്കി.
Post Your Comments