ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ ഇന്ത്യയിലെ മൂന്നാംഘട്ട പരീക്ഷണം പുനഃരാരംഭിക്കാന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
Read Also : കോവിഡ് വാക്സിന് : ലോകത്തിന് വീണ്ടും പ്രതീക്ഷ നല്കി ഓക്സ്ഫോഡിന്റെ തീരുമാനം
അസ്ട്രസെനേക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് പുനഃരാംരഭിക്കുക.ബ്രിട്ടനില്‍ നിര്‍ത്തിവച്ച കോവിഡ് വാക്സിന് പരീക്ഷണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.
Post Your Comments