ന്യൂഡല്‍ഹി: പ്രഭാത-സായാഹ്ന നടത്തം ശീലമാക്കണം, കൊവിഡാനന്തര ചികിത്സയ്ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ഭേദമായവര്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. യോഗയും മെഡിറ്റേഷനും, പ്രഭാത-സായാഹ്ന നടത്തവും ശീലമാക്കണം. പ്രതിരോധ ശേഷി കൂട്ടാന്‍ ആയുഷ് മരുന്നുകള്‍ കഴിക്കാം. ഡോക്ടര്‍ പറയുന്നതനുസരിച്ച് ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Read Also : ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണം പുനഃരാരംഭിയ്ക്കുന്നു
തുടര്‍ പരിശോധനകള്‍ നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് ഭേദമായവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയാനാണ് പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്.രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു.
Post Your Comments