Latest NewsNewsIndia

ബംഗാളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം ; തൃണമൂല്‍ കോണ്‍ഗ്രസ് കൊലപ്പെടുത്തിയതാണെന്ന് ആരോപണം

കൊല്‍ക്കത്ത: ബംഗാളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. ഗംഗാളിലെ ഗോഗാത് ഹൂഗ്ലി ജില്ലയില്‍ ആണ് സംഭവം. ഗണേഷ് റോയ് എന്ന ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹമാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം അദ്ദേഹത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൊലപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. റോയിക്കും കുടുംബത്തിനും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും ഭീഷണികള്‍ ലഭിച്ചതായി അവര്‍ അവകാശപ്പെട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഗോഗാത്-അരാംബാഗ് റോഡ് ഉപരോധിച്ചു. റോയിയെ ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായതായി വാര്‍ത്താ ഏജന്‍സി പിടിഐ പരാമര്‍ശിച്ച് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”ജനാധിപത്യം കൊലചെയ്യപ്പെട്ടു, വീണ്ടും!” ബംഗാള്‍ ബിജെപി ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ ഗണേഷ് റോയിയുടെ മൃതദേഹം മരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്നതിന്റെ ഭയാനകമായ വീഡിയോയും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചു.

‘ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ജനാധിപത്യത്തിന്റെ മരണം എന്ന് ആക്രോശിക്കുന്നവര്‍ ആഭ്യന്തരമന്ത്രി മമത ബാനര്‍ജിയുടെ നിരീക്ഷണത്തില്‍ ബിജെപി പ്രവര്‍ത്തകരെ നിരന്തരം കൊലപ്പെടുത്തിയതില്‍ മൗനം പാലിക്കുന്നു!’ എന്നും പാര്‍ട്ടി ആരോപിച്ചു.

പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ തൃണമൂല്‍ പ്രവര്‍ത്തകരായ പ്രതികള്‍ മൃതദേഹം അവിടെ ഉപേക്ഷിച്ചതാണെന്ന് ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു. ബിജെപി പ്രവര്‍ത്തകരെ തൂക്കിലേറ്റുന്നത് ഒരു പുതിയ പ്രവണതയായി മാറിയിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തും. ബിജെപിക്കുള്ള പിന്തുണ വര്‍ദ്ധിച്ചുവരുന്നതില്‍ ടിഎംസി ഭയപ്പെടുന്നു, എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങളുടെ അംഗങ്ങള്‍ക്ക് മരണവുമായി ബന്ധമില്ലെന്ന് തൃണമൂല്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ല. അന്വേഷണത്തിന് ശേഷം സത്യം പുറത്തുവരുമെന്ന് പാര്‍ട്ടി എംഎല്‍എ മനസ് മജുംദാര്‍ പറഞ്ഞു.

ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ പ്രവര്‍ത്തകരുമായി നടന്ന ഏറ്റുമുട്ടലില്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ മരണവും. രണ്ട് മാസം മുമ്പ് ഇടത് എംഎല്‍എയെ വടക്കന്‍ ബംഗാളിലെ ഹെംതാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് തൃണമൂല് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button