KeralaLatest NewsNews

എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നും 106 ലിറ്റർ വിദേശമദ്യം കാണാതായതായി പരാതി

കാസർകോട്: നാലുമാസം മുൻപ് പത്തുകേസുകളിലായി പിടിച്ചെടുത്ത 106 ലിറ്റർ വിദേശമദ്യം കാണാതായി. കാസർഗോഡ് വിദ്യാനഗർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നാണ് മദ്യം കാണാതായത്. സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിദ്യാനഗർ പൊലീസിൽ പരാതി നൽകി.

സംഭവത്തിന് പിന്നിൽ എക്സൈസ് ഉദ്യോഗസ്‌ഥർ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഏപ്രിലിലാണ് കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിൽ തൊണ്ടുമുതലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം അപ്രത്യക്ഷമായത്.

റേഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ പത്ത് അബ്കാരി കേസുകളിലായി പിടിച്ചെടുത്ത 106 ലിറ്റർ മദ്യം കാണാതായെന്ന് കണ്ടെത്തി.

വകുപ്പു തല അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button