ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗ്ൾസിന്റെ കലാശപ്പോരിലേക്ക് കടന്ന് ജർമ്മൻ താരം അലക്സാണ്ടർ സ്വരേവ്. ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ വീഴിത്തിയാണ് അഞ്ചാം സീഡ് ആയ അലക്സാണ്ടർ ഫൈനൽ ഉറപ്പിച്ചത്. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം ആയിരുന്നു തരാം ജയത്തിലേക്ക് മുന്നേറിയത്. സ്കോർ: 3-6, 2-6, 6-3, 6-4, 6-3. ഡൊമിനിക് തീ-ഡാനിൽ മെദ്വദേവും തമ്മിലുള്ള മത്സരത്തിലെ വിജയി ആകും ഫൈനലിൽ അലക്സാണ്ടറിന്റെ എതിരാളി.
Alexander Zverev breaks through for his first Grand Slam final.
Read more on his win in the #USOpen semis ➡️ https://t.co/ByDdKMqlym pic.twitter.com/7gODezA20Q
— US Open Tennis (@usopen) September 12, 2020
ഇത് ആറാം തവണയാണ് സ്വരേവ് ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം മത്സരത്തിൽ ജയിച്ചു കേറുന്നത്. അതോടൊപ്പം തന്നെ സാക്ഷാൽ ബോറിസ് ബെക്കറിന് ശേഷം ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ ജർമൻ താരമെന്ന നേട്ടവും അലക്സാണ്ടറിന് സ്വന്തം.
Post Your Comments