കൃഷ്ണഗഞ്ചില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സിഐഡി അടുത്തയാഴ്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. കേസന്വേഷിക്കുന്ന സിഐഡി സംഘത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സപ്ലിമെന്ററി കുറ്റപത്രത്തില്‍ പാര്‍ട്ടിയുടെ രണഘട്ട് എംപിയായ ജഗന്നാഥ് സര്‍ക്കാറിന്റെ പേര് ഉള്‍പ്പെട്ടേക്കാം എന്നാണ് വ്യക്തമാകുന്നത്.
സര്‍ക്കാറിനെ കൂടാതെ ബിജെപി നേതാവ് മുകുള്‍ റോയിയെയും ഏജന്‍സി ചോദ്യം ചെയ്തു. കേസില്‍ പ്രതികളിലൊരാളുമായി സര്‍ക്കാര്‍ നിരവധി തവണ സംസാരിച്ചിരുന്നുവെന്ന് ഫോണ്‍ കോള്‍ രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
2019 ഫെബ്രുവരിയില്‍ ആണ് നാദിയ ജില്ലയില്‍ നടന്ന സരസ്വതി പൂജ പരിപാടിയില്‍ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ സംസ്ഥാന ഭരണകക്ഷിയുടെ എംഎല്‍എയായ ബിശ്വാസ് വെടിയേറ്റ് മരിച്ചത്.
Post Your Comments