Latest NewsIndiaNews

18 ലക്ഷം വിലവരുന്ന 30 കിലോ വെള്ളി പൊലീസ് പിടികൂടി

ജല്‍ന : ഒരു കാറില്‍ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 30 കിലോഗ്രാം വെള്ളി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ( ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ) സംഘം പിടിച്ചെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ജല്‍ന പട്ടണത്തില്‍ ആണ് സംഭവം.

നാഗേവാടി ടോള്‍ നാകയ്ക്ക് സമീപമാണ് കാര്‍ പിടികൂടിയത്. ഔറംഗബാദില്‍ നിന്ന് നന്ദേഡിലേക്കാണ് ഇവര്‍ പോവുകയായിരുന്നതെന്ന് സുരേന്ദ്ര ഗദം പറഞ്ഞു. 30 വെള്ളി ഇഷ്ടികകള്‍ ഞങ്ങള്‍ കണ്ടെത്തി, ഓരോന്നിനും ഒരു കിലോഗ്രാം ഭാരം വരുമെന്നും ആകെ മൂല്യം 18 ലക്ഷം രൂപയോളമുണ്ടെന്നും പ്രവീണ്‍ ഭോമ, ഡ്രൈവര്‍ അസ്ലം ഖാന്‍ മസൂദ് ഖാന്‍, മനോജ് ഓംപ്രകാശ് വര്‍മ്മ, സയ്യിദ് ഫാറൂഖ് ഹാമിദുദ്ദീന്‍ എന്നിവരെയാണ് ഔറംഗാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്നും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button