MollywoodLatest NewsCinemaNewsEntertainment

മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് എന്ന സംവിധായകനാണ്; മോഹൻ ലാൽ

രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മ വരുന്നതെന്നും മോഹൻലാൽ

മലയാളികളുടെ പ്രിയതാരം മോഹൻലാൽ സംവിധായകൻ രഞ്ജിത്തിനെ കുറിച്ചു പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് ആണെന്ന് മോഹൻലാൽ പറയുന്നു.

വമ്പൻ ഹിററായി മാറിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ആ വഴിത്തിരിവ് സൃഷ്ട്ടിച്ചത് രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോകുകയും ചെയ്തു . ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യമനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്ഥാനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്ന് മോഹൻലാൽ പറഞ്ഞു.

കൂടാതെ രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മ വരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവരീതിയുമാണെന് മോഹൻലാൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button