റാഞ്ചി : ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറി സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഝാർഖണ്ഡിലെ ഗോഡ ജില്ലയിലെ റാണിദിഹിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രമം അരങ്ങേറിയത്. പുലർച്ചെ രണ്ടരയോടെ ആശ്രമ മതില്‍ ചാടിക്കടന്നെത്തിയ നാലംഗ സംഘം ഇവിടെ താമസക്കാരിയായ 46കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ
12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി കേസിൽ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ഇരയാക്കപ്പെട്ട സ്ത്രീ ഉൾപ്പെടെ അഞ്ച് വനിതകളും ഒരു സന്യാസിയുമായിരുന്നു ഈ സമയം ആശ്രമത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമം. വിവാദ സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടപെടലിനെ തുടർന്ന് കേസിലെ മുഖ്യപ്രതികളായ ദീപക് റാണ (18) ആശിഷ് റാണ (18) എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രണ്ടു പേരും ചേർന്നാണ് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് യാതൊരു വീഴ്ചയും ഉണ്ടാകാത്ത തരത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്തു നിന്നു ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാൻ ഒരവസരം പോലും നൽകില്ലെന്നും ശിക്ഷ ഉറപ്പാക്കുന്ന എല്ലാ തെളിവുകളും ഹാജരാക്കുമെന്നുമാണ് ഉന്നത പൊലീസ് മേധാവി ഉറപ്പു നൽകുന്നത്. ആചാരപരമായ ഒരു ചടങ്ങിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സന്യാസിനി ആശ്രമത്തിലെത്തിയത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് മടങ്ങിപ്പോകാനാകാതെ ഇവിടെത്തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.
Post Your Comments