COVID 19Latest NewsNews

ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​ വി​ളി​ച്ചി​ട്ടും വാതിൽ തുറന്നില്ല; കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു

ക​ണ്ണ​ർ: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് കാലത്തെ ഒറ്റപ്പെടലും മാ​ന​സി​ക സ​മ്മ​ര്‍​ദ്ദവും മൂലം ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് കണ്ണൂരിൽ ഒരു യുവാവ്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്നകു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ന്‍​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലെ തൈ​വ​ള​പ്പി​ല്‍ ടി.​വി.​ശ​ര​ത്തി​നെ(30)​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്..

അഗസ്റ്റിലാണ് കു​വൈ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ​ര​ത്ത് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.ഇ​ന്നു രാ​വി​ലെ ഷെ​ഡി​ല്‍ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ബ​ന്ധു ശ​ര​ത്തി​നെ വി​ളി​ച്ചി​ട്ടും വാതിൽ തുറന്നില്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശരത്തിനെ ക​ഴു​ത്തു മു​റി​ച്ച് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ശ​ര​ത്തി​ന്റെ മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്ത് നി​ന്ന് ക​ത്രി​ക പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന സൂചനയാണ് പോ​ലീ​സ് നൽകുന്നത്. മൃ​ത​ദേ​ഹം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button