Latest NewsNewsIndia

സൈനിക വാഹനം അപകടത്തില്‍പ്പെട്ടു; മേജറും കേണലും മരിച്ചു

ജയ്പൂര്‍ : രാജസ്ഥാനില്‍ സൈനിക വാഹനം അപകടത്തില്‍ട്ട് ഒരു മേജറും കേണലും മരിച്ചു.
വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കേണല്‍ എം.എസ് ചൗഹാനും മേജര്‍ നീരജ് ശര്‍മയുമാണ് മരിച്ചത്.

രാവിലെ ആറ് മണിയോടെ ബിക്കാനീര്‍-ജയ്പൂര്‍ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയപാതയില്‍ വെച്ച് വാഹനത്തിന്റെ ടയറിന് കേടുപാട് സംഭവിച്ചതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button