Latest NewsNews

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് ചെറിയ ഒരു ഭാഗം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ധനവുണ്ടെങ്കിലും നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.  ആകെ കോവിഡ് കേസുകളില്‍ നാലില്‍ ഒന്നില്‍ താഴെ മാത്രമാണ് സജീവ രോഗികളെന്നും ഇത് 10.5 ലക്ഷത്തില്‍ കുറവാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൊത്തം കേസുകളില്‍ നാലില്‍ മുന്ന് ഭാഗവും രോഗമുക്തി കൈവരിച്ചു. സജീവ കേസുകള്‍ മൊത്തം കേസുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെഎണ്ണം 46 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,59,985 ആയി.

77,472 പേര്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ നിലവില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button