Latest NewsIndiaNewsInternational

“തൂപ്പുകാരായും തോട്ടിപ്പണിക്കാരായും ജോലി ചെയ്ത് മതം മാറിയ ക്രിസ്ത്യാനികളാണ് ഹിന്ദു രാഷ്ട്രത്തിൽ വന്ന് അസംബന്ധം പറയുന്നത്” ; യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ നടപടി

വാഷിങ്ടൺ: ദളിതരെയും ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനിയായ എൻ.ടി.ടി ഡാറ്റ.

രശ്മി അ​ഗോചിയ എന്ന ഇന്ത്യൻ വംശജയ്ക്കെതിരെയാണ് നടപടിയെടുക്കുമെന്ന് കമ്പനി ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്.

”ഒരിക്കൽ തൂപ്പുകാരായും തോട്ടിപ്പണിക്കാരായും ജോലി ചെയ്ത് മതം മാറിയ ക്രിസ്ത്യാനികളാണ് നമ്മുടെ ഹിന്ദു രാഷ്ട്രത്തിൽ വന്ന് അസംബന്ധം പറയുന്നത്.നിങ്ങൾ വൈകാതെ ക്രിസ്ത്യാനികളായി മതം മാറുന്നതിനു മുൻപത്തെ പോലെ തന്നെ തൂപ്പുകാരായും ഞങ്ങളുടെ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നവരായും മാറും. ദശാബ്ദങ്ങൾക്ക് മുമ്പ് നിങ്ങൾ ചെയ്തിരുന്ന അതേ പണി തന്നെ ചെയ്യേണ്ടി വരും”, എന്നായിരുന്നു രശ്മി അ​ഗോചിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ പോസ്റ്റിനെതിരെ വിമർശനമുന്നയിച്ച് രം​ഗത്ത് വന്നത്. ട്വിറ്ററിലും ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് നടന്നത്. രശ്മി അ​ഗോചിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button