സിനിമാലോകത്ത് ഏറെ വിവാദമുണ്ടാക്കിയ താരവിവാഹമായിരുന്നു സംവിധായകന് പീറ്റര്‍ പോളിന്റെതും നടി വനിത വിജയ്കുമാറിന്റെതും. രണ്ട് വിവാഹബന്ധങ്ങളും ഒരു ലിവിംഗ് റിലേഷനും അവസാനിപ്പിച്ചതിന് ശേഷമു;ള്ള വനിതയുടെ ഈ വിവാഹത്തിനെതിരെ പീറ്ററുടെ ആദ്യ ഭാര്യ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. അതിനു പിന്നാലെ പീറ്റര്‍ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഇപ്പോഴിതാ വീട്ടിലെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടി.
ലക്ഷ്മി കുബേര പൂജ വീട്ടില്‍ നടത്തിയിരിക്കുകയാണ് താരം. ”ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തി 2020 ല്‍ ഒരു അത്ഭുതം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അദ്ദേഹത്തിന് ഒരു പദ്ധതി ഉണ്ട്. കണ്ണുമടച്ച് ഞാന്‍ അതിന് പിന്നാലെ പോവുകയാണ്. എന്റെ വിശ്വാസവും നന്മയും എന്നെയും എന്റെ കുടുംബത്തെയും പരിപാലിക്കും. ഒരിക്കലും മറക്കാന്‍ പറ്റാത്ത വര്‍ഷമാണ്. ജീവിതവും ദൈവത്തിന്റെ ശക്തിയും ഞങ്ങളെ പഠിപ്പിച്ചു. ” ട്വിറ്ററില്‍ ഭര്‍ത്താവായ പീറ്റര്‍ പോളിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചു.
Post Your Comments