കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ വിഷയത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ടതിന് പിന്നാലെ വിമർശനവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എം.സി കമറുദ്ധീനെതിരെ അത്യാവേശത്തോടെ രംഗത്ത് വരുന്ന സി.പി.എമ്മുകാര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഇതേ പോലെ സാമ്പത്തികതട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു എം.എല്‍.എ നിങ്ങളുടെ കൂടെയുണ്ട്. അദ്ധേഹത്തെ അറിയുമോ നിങ്ങള്‍ക്ക്? പേര് പി.വി. അന്‍വര്‍. സംശയമുണ്ടെങ്കില്‍ എഫ്.ഐറിന്റെ കോപ്പിയും ഇവിടെ പോസ്റ്റ് ചെയ്യാമെന്നും പി കെ ഫിറോസ് പറയുന്നു.
Read also: ബെംഗളൂരു ലഹരിക്കേസ്: രാഷ്ട്രീയ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി സഞ്ജന
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ധീനെതിരായി നൽകിയ വഞ്ചനാക്കുറ്റം ഉൾപ്പടെയുള്ള പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ അദ്ദേഹം കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എം.സി കമറുദ്ധീനെതിരെ അത്യാവേശത്തോടെ രംഗത്ത് വരുന്ന സി.പി.എമ്മുകാർ ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഇതേ പോലെ സാമ്പത്തികതട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു എം.എൽ.എ നിങ്ങളുടെ കൂടെയുണ്ട്. അദ്ധേഹത്തെ അറിയുമോ നിങ്ങൾക്ക്? പേര് പി.വി. അൻവർ. സംശയമുണ്ടെങ്കിൽ എഫ്.ഐറിന്റെ കോപ്പിയും ഇവിടെ പോസ്റ്റ് ചെയ്യാം.
സി.പി.എം അനുഭാവിയായ സലീം നടുത്തൊടി നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാത്തതിനാൽ അദ്ധേഹം കോടതിയെ സമീപിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ കൊണ്ട് ഏറ്റെടുപ്പിച്ചത്. എന്ത് കൊണ്ട് പിണറായിയുടെ പോലീസ് അന്ന് കേസെടുത്തില്ല? കോടതി ഉത്തരവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും എന്ത് കൊണ്ട് പി.വി അൻവർ എം.എൽ.എയുടെ വീട്ടിൽ റെയ്ഡ് നടത്തിയില്ല? പോട്ടെ പി.വി അൻവറിന്റെ ഒരു മൊഴി പോലും എന്ത് കൊണ്ടാണ് നാളിതു വരെയായി രേഖപ്പെടുത്താത്തത്? പറഞ്ഞിട്ടു പോയാൽ മതി.
Post Your Comments