ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,551 പേർക്ക് കൂടി കോവിഡ്ബാധ സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45,62,415 ആയി.
ആകെ രോഗബാധിതരില്‍ 35,42,664 പേര് രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ് . നിലവില്‍ 9,43,480 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഒറ്റ ദിവസത്തിനിടെ 1,209 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ 76,271 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments