കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്ത് കണ്ടു കെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ജില്ലയില്‍ 1.84 കോടിയുടെ സ്വത്ത് വകകള്‍ കണ്ടു കെട്ടിയതായി ട്വിറ്ററിലൂടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് വസ്തുവകകള്‍ കണ്ടു കെട്ടിയത്.ഒരു വീട്, ഫ്ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുള്‍പ്പെടെയുള്ള വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. മുഖ്യ പ്രതി ടി. കെ ഫായിസിന്റെ ഭാര്യ പി. സി ശബ്‌നയുടെ വടകരയിലെ വീടും കണ്ടുകെട്ടിയിട്ടുണ്ട്.
കേരള മനസാക്ഷിയെ ഞെട്ടിച്ച ആംബുലന്‍സ് പീഡനം; അമ്പരപ്പിക്കുന്ന ട്വിസ്റ്റ് !!
മറ്റ് പ്രതികളായ അഷ്‌റഫ്, സോഹദരന്‍ സുബൈര്‍, അബ്ദുള്‍ റഹീം എന്നിവരുടെ കോഴിക്കോട്ടെ ഫ്‌ളാറ്റും സ്ഥലവുമാണ് കണ്ടുകെട്ടിയത്.
Post Your Comments