Latest NewsNewsIndia

ബംഗളൂരു കലാപത്തിന്റെ കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ബെംഗളൂരുവിൽ നടന്ന കലാപക്കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് 11ന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എന്‍ഐഎക്ക് വിട്ടിരിക്കുന്നത്.

ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളാണ് എന്‍ഐഎക്ക് വിട്ടിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്.  കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നും അക്രമത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അശോക് എസ്. കിന്‍ഗി എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു.

കേസ് എന്‍ഐഎക്ക് കൈമാറിയതുമായി സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button