COVID 19Latest NewsNewsIndia

64 ലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാം: മെയ് പകുതിയോടെ തന്നെ വൈറസ് വ്യാപനം രൂക്ഷം: ഐസിഎംആറിന്റെ സിറോ സര്‍വ്വെ ഫലം പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ കണക്കാക്കിയതിലും ഇരട്ടിയാകാമെന്ന് വ്യക്തമാക്കി ഐസിഎംആറിന്റെ സര്‍വേ ഫലം. മെയ് പകുതിയോടെ തന്നെ വൈറസ് വ്യാപനം രൂക്ഷമായിരുന്നെന്നാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ച സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് മുൻപായി മെയ് മാസത്തിനുള്ളില്‍ത്തന്നെ 64 ലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാവാം എന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 വാര്‍ഡുകളിലോ വില്ലേജുകളിലോ ആയി നടത്തിയ സര്‍വ്വെ ഫലമാണ് ഐസിഎംആര്‍ പുറത്തുവിട്ടിരിക്കുന്നത്. 30,283 കുടുംബങ്ങളിലെ 28000 സാമ്പിളുകളാണ് സര്‍വ്വെയ്ക്കായി ഉപയോഗിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

Read also: മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി: ശനിയാഴ്ച മുതൽ കേരളത്തിൽ ഈ ട്രെയിനുകൾ ഓടില്ല

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം വന്നുപോയത്. ആകെ ജനസംഖ്യയും 0.73 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 69.4% പേരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ചേരിപ്രദേശങ്ങളില്‍ 15.9 ശതമാനവും ചേരി ഇതര നഗരപ്രദേശങ്ങളില്‍ 14.6 ശതമാനവുമാണ് രോഗബാധ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button