NewsLife StyleHealth & Fitness

മുഖ സൗന്ദര്യം വർധിപ്പിക്കാൻ തേൻ ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ

തേനിനുളള ഗുണങ്ങള്‍ നിരവധിയാണ്. ഭക്ഷണത്തിലും ആയുര്‍വേദ മരുന്നുകളിലും തേന്‍ പ്രധാനചേരുവയാണ്. തേൻ മികച്ചൊരു സൗന്ദര്യവര്‍ദ്ധകവസ്തു കൂടിയാണ്. മുഖത്തെ കരുവാളിപ്പ്, ഇരുണ്ട നിറം, ചുളിവുകൾ എന്നിവ മാറാൻ തേൻ ഏറെ നല്ലതാണ്. മുഖസൗന്ദര്യത്തിന് തേൻ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം…

വരണ്ട ചർമം അകറ്റാൻ തേനും കറ്റാര്‍ വാഴ ജെല്ലും നല്ലൊരു പരിഹാരമാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെൽ, അര ടീസ്പൂണ്‍ തേന്‍, അല്‍പം റോസ് വാട്ടര്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കുക. ഇത് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മത്തിന് വരള്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.

മാത്രമല്ല നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. മുഖത്ത ചുളിവുകൾ മാറാനും ചർമം തിളക്കമുള്ളതാക്കാനും ഏറ്റവും മികച്ചതാണ് ഒലീവ് ഓയിലും തേനും ചേർത്തുള്ള മിശ്രിതം. രണ്ട് ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ഒലീവ് ഓയിലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക.

10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളേയും അകറ്റി വരണ്ട ചര്‍മത്തിന് പൂര്‍ണമായും പരിഹാരം നല്‍കുന്നതിന് സഹായിക്കുന്ന് ഒന്നാണ് വെളിച്ചെണ്ണയും തേനും. ഇവ രണ്ടും നല്ല പോലെ മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച്‌ പിടിപ്പിക്കുക. ശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കറുത്തപ്പാടുകൾ മാറാനും ശരീരകാന്തി വർധിപ്പിക്കാനും കലർപ്പില്ലാത്തെ തേൻ മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button