അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന 930 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം ഉയരുന്നത്. അഞ്ചു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 76,911ഉം, മരണസംഖ്യ 398ഉം ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Also read : ഒറ്റദിവസം കൊണ്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 96,551 കോവിഡ് കേസുകൾ; മരണം 1,209
586 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 67,945 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,076 പേരില്‍ കൊവിഡ് പരിശോധനകള്‍ നടത്തിയതോടെ രാജ്യത്ത് ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 77 ലക്ഷമായി. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗമുക്തിയുണ്ടായ രാജ്യങ്ങളിലൊന്നാണ് യുഎഇ. രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നുംഎല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments