CinemaMollywoodLatest NewsBollywoodNewsEntertainment

ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു സഹോദരി; കങ്കണക്ക് പിന്തുണയുമായി നടൻ കൃഷ്ണകുമാറും മകൾ അഹാനയും

കെട്ടിടം പൊളിച്ച ഭാഗത്തേക്ക് എങ്ങനെയെങ്കിലും എത്തപ്പെടാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചു

ബോളിവുഡ് താരം നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം അനധികൃതമായി പൊളിച്ചു നീക്കിയ സംഭവത്തില്‍ നടിക്ക് പിന്തുണയുമായി കൃഷ്ണകുമാറും അഹാന കൃഷ്ണയും.

Kangana Ranaut… ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം..

24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി..

സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം..കങ്കണയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു എന്നും കങ്കണയ്‌ക്കൊപ്പമാണെന്നും കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

https://www.facebook.com/actorkkofficial/posts/3326559810791477

മീഡിയ…. ശാന്തരാവുക, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് നമ്മള്‍ കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മപ്പെടുമോ?” കെട്ടിടം പൊളിച്ച ഭാഗത്തേക്ക് എങ്ങനെയെങ്കിലും എത്തപ്പെടാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button