Latest NewsIndia

ജോലി ലോക്സഭയിലല്ലേ? ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട്!: പ്രധാനമന്ത്രിയോട് അഞ്ചു വയസ്സുകാരി

ഡൽഹി: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ള എംപി അനിൽ ഫിറോസിയ, നരേന്ദ്രമോദിയെ കാണാനാണ് പാർലമെന്റിലെത്തിയത്. ഭാര്യയും അഞ്ചു വയസ്സുകാരി മകൾ അഹാനയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ചലഞ്ച് ഏറ്റെടുത്ത അനിൽ, ഭാരം കുറച്ചു സുന്ദരനായത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

സാധാരണയൊരു ഔദ്യോഗിക സംഭാഷണത്തിൽ ഒതുങ്ങിത്തീരേണ്ട മോദിയ്ക്കൊപ്പമുള്ള ആ കൂടിക്കാഴ്ച ചർച്ചയായത് അഹാനയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണം മാധ്യമങ്ങൾ അറിഞ്ഞപ്പോഴാണ്. അഹാനായെ അടുത്തു വിളിച്ച പ്രധാനമന്ത്രി, തന്നെ അറിയുമോയെന്ന് അവളോട് ചോദിച്ചു.

Also read: 30 വിദ്യാർഥികൾക്ക് വാക്സിനെടുത്തത് ഒറ്റ സിറിഞ്ചിൽ: വേറെ സിറിഞ്ചില്ലെന്ന് ആരോഗ്യ പ്രവർത്തകൻ

‘താങ്കളെ എനിക്കറിയാം. മോദിജിയല്ലേ? എല്ലാ ദിവസവും നിങ്ങൾ ടിവിയിൽ ഉണ്ടാവാറില്ലേ? ഞാൻ കാണാറുണ്ട് എന്നായിരുന്നു അഹാനയുടെ മറുപടി. ‘ഞാൻ എന്താണ് ചെയ്യുന്നത് എന്നറിയാമോ?’ എന്ന നരേന്ദ്ര മോദിയുടെ ചോദ്യത്തിന് ‘താങ്കൾക്ക് ജോലി ലോക്സഭയിലല്ലേ?, അതും എനിക്കറിയാം!’ എന്നായിരുന്നു അഹാനയെന്ന മിടുക്കിക്കുട്ടി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ കൂട്ടച്ചിരി പടർത്തിയ മറുപടി കൂടിയായിരുന്നു അത്. കൈനിറയെ ചോക്ലേറ്റ് നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കൊച്ചു സുഹൃത്തിനെ യാത്രയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button