വാഷിങ്ടണ്‍: രാജ്യം കോവിഡ് പ്രതിസന്ധിയുടെ അവസാനഘട്ടത്തിലാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമായി അമേരിക്ക നിലനിൽക്കുമ്പോഴാണ് ട്രംപിൻറെ ഈ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
‘കൊറോണ വൈറസിനെതിരെ രാജ്യം നന്നായി പോരാടി, അതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെ കുറിച്ചും അഭിമാനമുണ്ട്, വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിനുകള്‍ ഇപ്പോള്‍ ലഭ്യമായി കഴിഞ്ഞു, എന്നാൽ വാക്‌സിന്‍ ഉപയോഗിക്കാതെ തന്നെ നാമതിനെ അതിജീവിച്ചു കഴിഞ്ഞു, മുമ്പത്തേക്കാളേറെ പേര്‍ ഇപ്പോള്‍ രോഗമുക്തി നേടുന്നുണ്ട്’, ട്രംപ് പറഞ്ഞു.
കുട്ടികളില്‍ വളരെ കുറവ് ശതമാനം പേർക്ക് മാത്രമെ കോവിഡ് മൂലമുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ കാണപ്പെടുനുള്ളു. അതിനാൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സുരക്ഷിതമായി തുറന്നു പ്രവര്‍ത്തിക്കുന്നതിൽ തെറ്റില്ല, ക്ലാസ് മുറികളിലെ പഠനത്തിന് ഒരിക്കലും തുല്യമാവില്ല ഓണ്‍ലൈന്‍ പഠനം’- ട്രംപ് കൂട്ടിച്ചേര്‍ത്തു.
’25 വയസിന് താഴെ പ്രായമുള്ളവരില്‍ വെറും 0.2 ശതമാനം മാത്രമാണ് മരണനിരക്ക്. 20 കോളേജുകളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വൈറസ് ബാധിച്ച ഒരു വിദ്യാര്‍ഥി പോലും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിച്ചില്ലെന്ന കാര്യം ശ്രദ്ധേയമാണ്’- ട്രംപ് സൂചിപ്പിച്ചു.
ഡെമോക്രാറ്റുകള്‍ നിര്‍ദേശിക്കുന്ന തരത്തില്‍ രാജ്യത്തിന്റെ മൊത്തമായ അടച്ചുപൂട്ടല്‍ അശാസ്ത്രീയവും തെറ്റായതുമായ നടപടിയാണെന്നും രോഗബാധയുള്ള സ്ഥലങ്ങള്‍ മാത്രം അടച്ചു പൂട്ടി വൈറസിനെ നിയന്ത്രിക്കാമെന്നും പറഞ്ഞ ട്രംപ്, നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചാല്‍ രാജ്യമൊട്ടാകെ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പും നല്‍കി.
Post Your Comments