സൂറിച്ച്: കോവിഡ് വാക്സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് നാഡീ സംബന്ധമായ അപൂര്‍വവും ഗുരുതരവുമായ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് അസ്ട്രാസെനെക പരീക്ഷണം നിര്‍ത്തിവെച്ചത് ഒരു ഉറക്കം വിട്ടുണരലാണെന്ന് ലോകാരോഗ്യ സംഘടന.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്ന് ഓർമിപ്പിക്കുന്ന മുന്നറിയിപ്പാണിതെന്നും നമ്മള്‍ തയ്യാറായിരിക്കണമെന്നും ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്നും എന്നാല്‍ ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേര്‍ത്തു.
‘ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്’ (Transverse Myelitis) എന്ന രോഗാവസ്ഥയാണ് വാക്സിന്‍ സ്വീകരിച്ച സ്ത്രീക്ക് സ്ഥിരീകരിച്ചത്, ഇതിനെ തുടര്‍ന്നാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. എന്നാല്‍ രോഗി സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും അസ്ട്രാസെനെക സിഇഒ പ്രതികരിച്ചിരുന്നു.
Post Your Comments