മോസ്കോ : കിഴക്കന്‍ ലഡാക്കിലെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോൺഗസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. വർദ്ധനവ് . ചൈന നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചു പിടിക്കാനുള്ള നടപടി എന്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമോ ? അതും ദൈവത്തിന്റെ പ്രവൃത്തിയായി അവശേഷിക്കുമോ എന്ന് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. വളര്‍ച്ച താഴോട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാരണമാണ് തകര്‍ച്ചയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു.ഈ വാക്കുകള്‍ കടമെടുത്താണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചത്.
The Chinese have taken our land.
When exactly is GOI planning to get it back?
Or is that also going to be left to an 'Act of God'?
— Rahul Gandhi (@RahulGandhi) September 11, 2020
ചൈനക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ രാഹുൽ ഗാന്ധി നേരത്തെയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു എന്നാൽ ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന് ആണ് തുടക്കത്തിലെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണം.
അതിർത്തിയിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താൻ മോസ്കോയിൽ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ അഞ്ച് ധാരണകളിൽ എത്തിച്ചേർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുരാജ്യത്തെയും വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. രാജ്യാതിര്‍ത്തിയുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ കരാറുകളും കീഴ്വഴക്കങ്ങളും അംഗീകരിക്കുക, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുക, സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കുക, അകലംപാലിക്കുക തുടങ്ങിയവയാണ് നടപ്പാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ ധാരണയായിട്ടുണ്ട്.
Also read : ഓക്സിജൻ സിലിണ്ടർ കിട്ടാത്തതിനെത്തുടർന്ന് മധ്യപ്രദേശിൽ നാല് കോവിഡ് രോഗികൾ മരിച്ചു
മോസ്ക്കോയില്‍ ഷാംഗ്ഹായ് സഹകരണ സംഘം സമ്മേളനത്തിനിടെയാണ് ദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ക്വിയുമായി ചര്‍ച്ച നടത്തിയത്. രണ്ടു മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്കയറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ്.ജയ്ശങ്കര് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Post Your Comments