Latest NewsIndiaNews

യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി: ഇനിമുതല്‍ ബിജെപിയെ ഔദ്യോഗികമായി പ്രതിനിധീകരിക്കാം

ന്യൂഡല്‍ഹി: ഫോറിന്‍ ഏജന്റസ് റജിസ്ട്രേഷന്‍ ആക്‌ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. ഓഗസ്റ്റ് 27 നായിരുന്നു ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.1938 ലെ ഫോറിന്‍ ഏജന്റസ് റജിസ്ട്രേഷന്‍ നിയമ പ്രകാരം യുഎസ് ഡിപാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസില്‍ ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി (ഒഫ്ബിജെപി) എന്ന പേരിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. ഫറ നിയമപ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ സംഘടനയ്ക്ക് ഇനിമുതല്‍ ബിജെപിയെ ഔദ്യോഗികമായി യുഎസില്‍ പ്രതിനിധീകരിക്കാന്‍ കഴിയും.

Read also: മന്ത്രി ഇ.പി ജയരാജന് കൊവിഡ്

യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്. സംഘടനയുടെ അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്വന്തം താല്‍പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാം. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാമെന്നും, ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും നേതൃത്വം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button