Latest NewsNewsIndia

മയിലിനെ തീറ്റിക്കഴിഞ്ഞെങ്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിയ്ക്ക് സമയമുണ്ടാകുമോ? വിമർശനവുമായി ഒവൈസി

ഹൈദരാബാദ്: ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. അതിര്‍ത്തി സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ സൈന്യം അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഉത്ക്കണ്ഠ സൈന്യത്തിന്റെ കാര്യത്തിലല്ല. മറിച്ച്‌ നിഷ്‌ക്രിയരായിരിക്കുന്ന ഞങ്ങളുടെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യത്തിലാണ്. അതിര്‍ത്തി പ്രശ്‌നം തുടങ്ങി ആഴ്ചകളായിട്ടും മോദിയെന്താണ് ഒരു വാക്ക് പോലും പ്രതികരിക്കാത്തത്. മയിലിനെ തീറ്റിക്കഴിഞ്ഞെങ്കില്‍ ഈ വിഷയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിയ്ക്ക് സമയമുണ്ടാകുമോ? ചൈനയെ പേരെടുത്ത് പറയാനുള്ള ധൈര്യവും കാണിക്കണമെന്നും ഒവൈസി പറയുന്നു.

Read also: ബം​ഗാ​ള്‍ കോ​വി​ഡ് മുക്തം: മമത ബാനർജി ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കു​ന്നത് തങ്ങൾ യോ​ഗ​ങ്ങ​ളും റാ​ലി​ക​ളും ന​ട​ത്താ​തിരി​ക്കാ​നാ​ണെന്ന് ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button