വിവാദങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയും കൂടിയായ അര്‍ണബ് ഗോസ്വാമിക്ക് മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും നടന്‍ കുനാല്‍ കമ്രയും. ഫ്രെയിം ചെയ്ത വള്ളിച്ചെരുപ്പ് പുരസ്കാരം അര്‍ണബിന് സമ്മാനിക്കാന്‍ അനുരാഗും കുനാലും നേരിട്ട് റിപ്പബ്ലിക് ടിവി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ അര്‍ണബിനെ കാണാന്‍ അനുവാദം ലഭിക്കാത്തതിനാല്‍ ഇരുവരും ഒന്നിച്ചു നിന്ന് ഒരു ചിത്രം പകര്‍ത്തിയ ശേഷം തിരിച്ചുപോരുകയായിരുന്നു. കുനാല്‍ തന്നെയാണ് സ്പെഷ്യല്‍ അവാര്‍ഡ് ദാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
അവാര്‍ഡഡ് ടു അര്‍ണാബ് ഗോസ്വാമി, ഇന്‍ ഹിസ് എക്സലന്‍സ് ഇന്‍ ജേണലിസം എന്ന കുറിപ്പോടെ സ്ലിപ്പര്‍ ഫ്രെയിമുമായി നില്‍ക്കുന്ന ചിത്രവും കുനാല്‍ പങ്കുവെച്ചിട്ടുണ്ട്. ‘പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിക്ക് ഒരു അവാര്‍ഡ് നല്‍കാനായി റിപ്പബ്ലിക്കിന്റെ ഓഫീസില്‍ ചെന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ്’- കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.
തന്റെ ഏറ്റവും മികച്ച പിറന്നാള്‍ ദിനം എന്നാണ് കുനാലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് അനുരാഗ് കുറിച്ചത്.
Post Your Comments