കൊച്ചി : കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത് വാട്ട്സാപ്പ് കൂട്ടായ്മ.
പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് അഡ്മിൻ ആയ കൂട്ടായ്മയാണ് ഈ മാസം 18 ന് ഹൈക്കോടതി പരിസരത്ത് പ്രോട്ടോകോൾ ലംഘിച്ച് സംഘടിക്കാൻ ആഹ്വാനം ചെയ്തത്.
മാസ്ക് ധരിക്കരുത്, സാനിറ്റൈസർ ഉപയോഗിക്കരുത്, സാമൂഹിക അകലം പാലിക്കരുത് എന്ന് ആഹ്വനം ചെയ്ത സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് വാട്ട്സപ്പ് കൂട്ടായ്മക്കെതിരെ പോലീസ് കേസ് എടുത്തത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് അഡ്മിൻ ആയ കൂട്ടായ്മയ്ക്ക് എതിരെ ആണ് കേസ്. ഈ മാസം 18 ന് ഹൈക്കോടതി പരിസരത്ത് പ്രോട്ടോകോൾ ലംഘിച്ച് സംഘടിക്കാനും സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നു. 60 പേരടങ്ങുന്ന കൂട്ടായ്മക്ക് എതിരെ പോലീസ് അന്വേഷണം തുടങ്ങി. കൂട്ടായ്മയ്ക്ക് തീവ്രവാദ സംഘടനാ ബന്ധം ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പെരുമ്പാവൂർ കേന്ദ്രികരിച്ച് പ്രവൃത്തിക്കുന്ന മത ഭീകര സംഘടനകളാണ് സന്ദേശങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ലോക്ക്ഡൗൺ കാലത്ത് വിവിധ ഭാഷ തൊഴിലാളികളെ പെരുമ്പാവൂരിൽ സംഘടിപ്പിക്കാൻ ഇതേ സംഘടനകൾ ശ്രമം നടത്തിയിരുന്നു.
Post Your Comments