Devotional

ശിവപ്രീതിക്ക് തുളസി ഉപയോഗിക്കരുതെന്ന് പറയുന്നതിന് പിന്നിലെ ഐതിഹ്യം

ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്. മഹാവിഷ്ണുവിന്റെ ഭാര്യയായ മഹാലക്ഷ്മിയുടെ അവതാരമാണ് തുളസിയെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ഈ ചെടിക്ക് വലിയ പരിഗണനയാണ് പുരാതന കാലം മുതല്‍ ലഭിക്കുന്നത്.

പൂജയുടെ ഭാഗമായി തുളസിയില ഉപയോഗിക്കാറുണ്ടെങ്കിലും ഇവകൊണ്ട് ആരാധിക്കേണ്ടത് ആരെയൊക്കെ ആണെന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല. വൈഷ്ണവ പ്രധാനമായ ദേവന്‍‌മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ എന്നിവരെയാണ് തുളസി കൊണ്ട് ആരാധിക്കേണ്ടത്. പരമശിവന്‍, ഗണപതി തുടങ്ങിയ ശൈവപ്രധാനരായ ദേവന്‍‌മാരെ പ്രീതിപ്പെടുത്താനോ ഇവര്‍ക്കായുള്ള പൂജകളിലോ തുളസി ഉപയോഗിക്കാനും പാടില്ല.

ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ഫ്ലാറ്റുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്നവരും വിശ്വാസങ്ങള്‍ മുറുകെ പിടിക്കാന്‍ തുളിച്ചെടിയേയും ഒപ്പം കൂട്ടാറുണ്ട്‌. ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലുപരി തുളസിച്ചെടി വിശ്വാസത്തിന്‍റെ ഭാഗമാണ്‌. പുരാണങ്ങളില്‍ തുളസി മാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്‌. ദൈവിക പരിവേഷം തന്നെയാണ്‌ തുളസിക്ക്‌ കല്‍പിച്ചിട്ടുള്ളത്‌. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്‌.

തുളസിത്തറയില്‍ വിളക്ക്‌ വച്ച്‌ പ്രദക്ഷിണം ചെയ്യുന്നത്‌ സുഖഫലങ്ങള്‍ നല്‍കുമെന്ന്‌ വിശ്വിസിക്കുന്നു. തുളസിയുടെ അഗ്രത്തില്‍ ബ്രഹ്മാവും അടിയില്‍ ശങ്കരനും മധ്യഭാഗത്ത്‌ മഹാവിഷ്ണുവും സ്ഥിതിചെയ്യുന്നു എന്നാണ്‌ ഐതീഹ്യം. ദീര്‍ഘസുമംഗലിയായി ജീവിക്കാന്‍ തുളസീപൂജ സഹായിക്കുമെന്നാണ്‌ വിശ്വാസം. തുളസിയിലയിട്ട വെള്ളം ഗംഗാതീര്‍ത്ഥം പോലെ പവിത്രമാണെന്ന്‌ കരുതുന്നു. തുളസി വിഷ്ണുവിനെ ആരാധിച്ചിരുന്നതിനാല്‍ വിഷ്ണുപ്രിയ എന്നും തുളസിക്ക്‌ പേരുണ്ട്‌.

സാക്ഷാല്‍ ശ്രീകൃഷ്ണനെ പൂജിക്കുന്നതിന്‌ സമാനമാണ്‌ തുളസിയെ പൂജിക്കുന്നത്‌ എന്ന്‌ പുരാണകഥകള്‍ തന്നെ പഠിപ്പിക്കുന്നു. 12 ആദിത്യന്മാര്‍, പതിനൊന്ന്‌ രുദ്രന്മാര്‍, അഷ്ടവസുക്കള്‍, അശ്വനിദേവന്മാര്‍ എന്നിവരുടെ തുളസിയില്‍ വസിക്കുന്നു എന്നാണ്‌ വിശ്വാസം. വിഷ്ണുപാദങ്ങളെ സേവിക്കുന്ന ദേവിയായി തുളസിയെ സങ്കല്‍പിക്കുന്ന ഐതീഹ്യവുമുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button