Latest NewsNews

കോവിഡ് മാരകരോഗമാണെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു; ട്രംപിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വാഷിംഗ്ടണ്‍: കോവിഡ് മാരകരോഗമാണെന്ന് ട്രംപിന് മുന്‍കൂട്ടി അറിയമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ബോബ് വുഡ്‌വോര്‍ഡിന്റെ ‘റേജ്’ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. കോവിഡ് വായുവിലൂടെ പകരുമെന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിട്ടും ട്രംപ് മറച്ചുവെക്കുകയായിരുന്നെന്നും പുസ്‌കത്തില്‍ പറയുന്നുണ്ട്.

മാരകരോഗമാണെന്ന് അറിഞ്ഞിട്ടും ജലദോഷ പനി പോലെ സാധാരണ പനിയാണ് കോവിഡെന്നായിരുന്നു അമേരിക്കയില്‍ കോവിഡ് വ്യാപിച്ചതിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നത്. അന്വേഷണാത്മക പത്രപ്രവർത്തകനായ ബോബ് വുഡ്‌വേഡിന്റെ ‘റേജ്’ സെപ്റ്റംബർ 15ന് പുറത്തുവരും.

നവംബർ 3ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉയരുന്നത്. അതേസമയം, കള്ളം പറഞ്ഞുവെന്ന ആരോപണത്തെ പ്രസിഡന്റ് ട്രംപ് പ്രതിരോധിച്ചു. ഞാൻ ഈ രാജ്യത്തെ ഇഷ്ടപ്പെടുന്നുവെന്നും ജനങ്ങളെ പരിഭ്രാന്തരാക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button