തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 300 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,912 ആണ്. തൃശൂര്‍ സ്വദേശികളായ 30 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
read also : സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; 3058 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ഇതുവരെ 6,235 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4265 രോഗമുക്തരായി. 11,099 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 181 പേരേയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച 1865 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2248 സാമ്ബിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 1,07,360 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Post Your Comments