Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 17-കാരനും അമ്മയ്ക്കുമെതിരേ കേസ്

മധുര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 17-കാരനും അമ്മയ്ക്കുമെതിരേ പോലീസ് കേസെടുത്തു. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയ്ക്കും മകനുമെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

പീഡനത്തിനിരയായ 14-കാരിയും 17-കാരനും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മധുരയ്ക്കടുത്ത് താമസിക്കുന്ന 17-കാരൻ കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയും രണ്ട് ദിവസം വീട്ടിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പീഡനവും നടന്നത്.പെൺകുട്ടി ചെറുക്കാൻ ശ്രമിച്ചപ്പോൾ 17-കാരനും അമ്മയും ചേർന്ന് മർദിച്ചെന്നും പരാതിയിലുണ്ട്.

തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഇവർ വീട്ടിൽ കൊണ്ടുവിട്ടത്. തുടർന്ന് മാതാപിതാക്കളോട് വിവരം പറഞ്ഞതോടെ പരാതി നൽകുകയായിരുന്നു. അതേസമയം പ്രതികളായ ഇരുവരെയും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button