COVID 19Latest NewsNewsIndia

“പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ ദുരിതാശ്വാസം നൽകുന്നില്ല” ; പുതിയ പരാതിയുമായി പി ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ദുരിതാശ്വാസം തികച്ചും അപര്യാപ്തമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. ദുരിതാശ്വാസ വിതരണം രാജ്യത്തിന്റെ സമ്ബദ്ഘടനയില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പര്യാപ്തമാവേണ്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന ധനസഹായം പേരിന് മാത്രമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ ചിദംബരം വിമര്‍ശിച്ചു.

ധനവിതരണവുമായി ബന്ധപ്പെട്ട ഏതാനും ട്വീറ്റുകള്‍ വഴിയാണ് ചിദംബരം കേന്ദ്രത്തിനെതിരേ വിമർശനവുമായി എത്തിയത് .

ദേശീയ സാമൂഹിക സഹായ പദ്ധതി വഴി 2.81 കോടിയാണ് വതരണം ചെയ്യുന്നത്. അതായത് ഒരാള്‍ക്ക് 1000 രൂപ. ഇത് ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ പര്യാപ്തമാണോ? ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ 20.6 കോടി സ്ത്രീകള്‍ക്ക് 30,925 രൂപ അതായത് മൂന്ന് മാസത്തേക്ക് 1500 രൂപ. മാസം 500 രൂപകൊണ്ട് ആര്‍ക്കാണ് പട്ടിണി കൂടാതെ ജീവിക്കാനാവുക? ചിദംബരം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button