ഏലൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. എറണാകുളം മഞ്ഞുമ്മലിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. യുപി സ്വദേശിയായ ഹാറൂണ്‍ (29) ആണ് പിടിയിലായത്. ഏലൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുപിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. സംഭവത്തിലുള്‍പ്പെട്ട 6 യുപി സ്വദേശികളില്‍ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും അഞ്ചും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
Read Also : നിർബന്ധിത മതപരിവർത്തനം രൂക്ഷമാകുന്നു; അന്വേഷണം നടത്താൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലായം
14കാരിയായ പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള വാടകമുറിയില്‍ താമസിക്കുന്നവരായിരുന്നു പ്രതികള്‍ എല്ലാവരും. മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കൊണ്ടുപോയി പലതവണ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 19ന് രാത്രി ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post Your Comments