KeralaLatest NewsNews

മണ്ണാര്‍ക്കാട് കനത്ത മഴ : ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി

പാലക്കാട് : മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പെട്ട് രണ്ട് പേരെ കാണാതായി. മൂന്ന് പേരാണ് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍പെട്ടത്. ഇതില്‍ ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാടാമ്പുഴ സ്വദേശികളായ മുഹമ്മദാലി, ഇര്‍ഫാന്‍ എന്നിവരെയാണ് കാണാതായത്. വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്സും നാട്ടുകാരും എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലായിരിക്കും അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാക്കുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടും ശക്തമാക്കുകയാണ്.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button