മുംബൈ : ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് 23,446 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 9,90,795 ആയി വര്‍ധിച്ചു. പുതുതായി 448 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ സംസ്ഥാനത്ത് 28,282 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 2.85 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 2,61,432 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 7,00,715 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതില്‍ 14,253 പേര്‍ ഇന്ന്
രോഗമുക്തി നേടിയവരാണ്.
ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ 7042 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 94 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,92,029 ആയി ഉയര്‍ന്നു. ഇതില്‍ 2,21,506 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി 4605 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ 4206 ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,308 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യതലസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,05,482 ആയി. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്. ബുധനാഴ്ച 4,039 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.
24 മണിക്കൂറിനിടെ 28 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു. ഇതുവരെ 4,666 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 2.27 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് മരണനിരക്ക്. 25,416 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,75,400 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. വ്യാഴാഴ്ച മാത്രം 2637 പേര്‍ രോഗമുക്തി നേടി.
Post Your Comments