ന്യൂയോര്‍ക്ക്: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ . യുഎസ് പ്രസിഡന്റ് ട്രംപിനോടാണ് ആ വലിയ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തം അമ്മാവനെ കിം എങ്ങനെ കൊന്നുവെന്നതിന്റെ ഗ്രാഫിക്കല്‍ വിവരം ട്രംപിനോട് പങ്കുവച്ചതായാണ് വെളിപ്പെട്ടിരിക്കുന്നത്.
കിം ട്രംപിന് കത്തെഴുതിയിരുന്നതായും പറയുന്നു. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ടെന്നും ഒരു മാന്ത്രിക ശക്തിയായി അത് പ്രവര്‍ത്തിക്കുന്നെന്നുമാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. അമേരിക്ക 2017-ല്‍ ഉത്തരകൊറിയയുമായി ഒരു ആണവയുദ്ധത്തിന്റെ വക്കുവരെ എത്തിയിരുന്നതായും ട്രംപിനെ ഉദ്ധരിച്ച് പുസ്തകം പറയുന്നു.
Post Your Comments