മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മാധ്യമപ്രവർത്തകന്റെ തലവെട്ടി റെയിൽപ്പാളത്തിൽ തള്ളി. എൽ മുണ്ടോ ഡെ വെരാക്രൂസ് പത്രത്തിന്റെ ലേഖകനായ ജൂലിയോ വാൾദിവിയ എന്ന 41-കാരനാണു കൊല്ലപ്പെട്ടത്. മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്നു പ്രശ്നബാധിത മേഖലയായ കിഴക്കൻ മെക്സിക്കോയിലെ റെയിൽപ്പാളത്തിലാണു വാൾദിവിയയുടെ മൃതദേഹം കണ്ടെത്തിയത്.
മാധ്യമപ്രവർത്തകർക്കെതിരേ ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. 2020 -ൽ ഇതുവരെ അഞ്ചു മാധ്യമപ്രവർത്തകരാണു രാജ്യത്തു കൊല്ലപ്പെട്ടത്. 100-ൽ അധികം മാധ്യമപ്രവർത്തകർ 20 വർഷത്തിനിടെ മെക്സിക്കോയിൽ കൊല്ലപ്പെട്ടതായാണു കണക്കുകൾ. ഇവയിൽ ഭൂരിഭാഗം കേസുകളിലും കുറ്റക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, ജൂലിയോയുടെ കൊലപാതകത്തിൽ കുറ്റക്കാരായാവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി വെരാക്രൂസ് പോലീസ് മേധാവിയും സുരക്ഷാ മന്ത്രിയുമായ ഹ്യൂഗോ ഗുട്ടിറസ് പറഞ്ഞു.
Post Your Comments