Latest NewsNewsIndiaInternational

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന് എ​ണ്ണ​യു​മാ​യി എ​ത്തി​യ ക​പ്പ​ലി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി

കൊ​ളം​ബോ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന് എ​ണ്ണ​യു​മാ​യി വരവേ ശ്രീ​ല​ങ്ക​ൻ തീ​ര​ത്തു വ​ച്ച് തീ​പി​ടി​ത്തമുണ്ടായ എ​ണ്ണ​ക്ക​പ്പ​ലി​ലെ തീ ​ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ബു​ധ​നാ​ഴ്ച​​ ക​പ്പ​ലി​ലെ തീ അണച്ചെന്ന വിവരം ഇ​ന്ത്യ​ൻ നേ​വി​യാ​ണ് അ​റി​യി​ച്ച​ത്. കു​വൈ​റ്റി​ൽ​നി​ന്ന് എത്തിയ പ​നാ​മ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ന്യൂ​ഡ​യ​മ​ണ്ട് ക​പ്പ​ലി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് തീ​പി​ടിത്തമുണ്ടായത്.

Also read : വിമാനാപകടം : ഒരുകുടുംബത്തിലെ നാല് പേർ മരിച്ചു

ഞാ​യ​റാ​ഴ്ച​യോ​ടെ തീ ​അ​ണ​ച്ചുവെങ്കിലും എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച ക​പ്പ​ലി​ൽ വീ​ണ്ടും തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് കഴിഞ്ഞ ദിവസം അണച്ചത്. 2,70,000 മെ​ട്രി​ക്ക് ട​ൺ എണ്ണയാണ് കപ്പലിലുള്ളത്. ഈ ​എ​ണ്ണ ചോ​ർ​ന്നൊ​ലി​ക്കു​ക​യോ പൊ​ട്ടി​ത്തെ​റി​ക്കു​ക​യോ ചെ​യ്താ​ൽ ശ്രീ​ല​ങ്ക​യു​ടെ തീ​ര​ത്ത് വ​ൻ പാ​രി​സ്ഥി​തി​ക നാ​ശ​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​

shortlink

Related Articles

Post Your Comments

Related Articles


Back to top button