ലഡാക്ക് അതിര്‍ത്തിയില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും അറിയാന്‍ സാധിക്കുന്ന കുന്നിന്‍ മേഖലകളിലെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തി പോരില്‍ ഇന്ത്യ സുപ്രധാന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പാന്‍ഗോങ് സോ നദിയോട് ചേര്‍ന്ന ഫിങ്കര്‍ 4 എന്ന മേഖലയില്‍ ചൈനീസ് സൈന്യം നടത്തുന്ന എല്ലാ പടയൊരുക്കങ്ങളും ഇന്ത്യന്‍ സൈനികര്‍ക്ക് നിരീക്ഷിക്കാന്‍ നിലവില്‍ സാധിക്കും.
ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കൈയ്യേറ്റ ശ്രമം നടത്താന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കമാന്റര്‍മാര്‍ക്ക് ഇന്ത്യന്‍ സൈനിക ഓഫീസര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തുവില കൊടുത്തും ചൈനീസ് സൈന്യത്തിന്റെ നീക്കം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഇന്ത്യയേക്കാള്‍ ശക്തി തങ്ങള്‍ക്കാണ് എന്ന ചൈനയുടെ പ്രതികരണം ഇതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്നും ചൈനക്ക് വന്‍ സൈനിക ശക്തിയുണ്ടെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ എഴുതിയത്. സൈനിക ശക്തിയില്‍ ചൈന മുന്നിലാണെന്നും പത്രം പറയുന്നു. ചൈനയോട് ശക്തമായ മല്‍സരത്തിന് ഒരുങ്ങിയാല്‍ ഇന്ത്യ പരാജയപ്പെടും. അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയാല്‍ ഇന്ത്യ ജയിക്കാന്‍ സാധ്യതയില്ലെന്നും ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നു.
Post Your Comments