Latest NewsKeralaIndia

ബിനീഷ് നല്‍കിയ മൊഴിയില്‍ വ്യക്തത കുറവ്, വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡിയുടെ തീരുമാനം

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ തീരുമാനം. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് നല്‍കിയ മൊഴിയില്‍ ചില വ്യക്തത കുറവ് കണ്ടത്തിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം.

അതിനിടെ സ്വപ്നയടക്കമുള്ള പ്രതികളെ കോഫേപോസ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങി. താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

ബിനീഷുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക. നീണ്ട 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ബിനീഷിനെ ഇ.ഡി കഴിഞ്ഞ ദിവസം വിട്ടയച്ചത്.ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയര്‍ന്നു.

ഡല്‍ഹിയില്‍ പാഴ്സലിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് , മലയാളികൾ പിടിയിലെന്നു സൂചന

യു.എ.ഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് സേവനങ്ങള്‍ ചെയ്തിരുന്ന തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് കമ്പനി, ബിനീഷിന്റെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടും ചോദ്യമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button