ഹൂസ്റ്റണ്‍ : അമേരിക്കന്‍ ആരോഗ്യചരിത്രത്തില്‍ പുതിയ നാഴികക്കല്ല്. കോവിഡിനെതിരേയുള്ള വാക്സീന്‍ വിപുലീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒന്‍പത് കമ്പനികള്‍ തങ്ങള്‍ തെറ്റായ യാതൊന്നും ചെയ്യില്ലെന്നു സംഘടിതമായി പ്രതിജ്ഞയെടുത്തു. ഇത്തരമൊരു നടപടി ഇത് ആദ്യമാണ്. അത്യപൂര്‍വ്വമായ ഇത്തരമൊരു പ്രതിജ്ഞാചടങ്ങ് രാഷ്ട്രീയമായ നേട്ടമാക്കി മാറ്റാന്‍ ഇരുപാര്‍ട്ടികളും രംഗത്തിറങ്ങിയിട്ടുമുണ്ട്. ഒന്‍പത് വാക്സീന്‍ നിര്‍മ്മാതാക്കള്‍ ”ഉയര്‍ന്ന നൈതിക നിലവാരം” ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള സംയുക്ത പ്രതിജ്ഞയില്‍ ഒപ്പുവെച്ച വാര്‍ത്ത പുറത്തു വന്നതോടെ അമേരിക്കന്‍ ആരോഗ്യമേഖലയിലും ഇതൊരു പുത്തനുണര്‍വ്വുണ്ടാക്കി. ഇവര്‍ വികസിപ്പിക്കുന്ന ഏതെങ്കിലും കോവിഡ് -19 വാക്സിനുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും യാതൊരു തരത്തിലുമുള്ള അന്യായ അനുമതി തേടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
Post Your Comments