വാഷിങ്ടൻ: സമാധാന നോബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും. ഇസ്രയേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗമാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളുടെ തർക്ക പരിഹാരത്തിന് ട്രംപ് സുപ്രധാന പങ്കുവഹിന്നും നാമനിർദേശത്തിൽ പ്രധാന വിശേഷണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
Read also: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന് പ്രകോപനം
ഒാഗസ്റ്റ് 13നാണ് യുഎഇയും ഇസ്രയേലും തമ്മിൽ എല്ലാ മേഖലയിലും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള കരാറിൽ തീരുമാനമായത്. ഇതോടെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാഷ്ട്രവുമായി യുഎഇ മാറി.
Post Your Comments