ന്യൂഡൽഹി: ഓക്സ്ഫഡ്- അസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തിവെച്ചതായി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.
വാക്‌സിന്‍ പരീക്ഷണം യു.കെയില്‍ നേരത്തെ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.ആസ്‌ട്രാ സെനെക്കയുമായി ചേർന്ന് ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിൻ അവസാന ഘട്ട പരീക്ഷണത്തിൽ എത്തിയപ്പോഴാണ് നിർത്തിവച്ചത്. ബ്രിട്ടനിൽ വാക്‌സിൻ കുത്തിവച്ചവരിൽ ഒരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യു.കെയില്‍ വാക്‌സിന്‍ നിര്‍ത്തിവെച്ചത്.
കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തയാറെടുത്ത ഒൻപത് കമ്പനികളിൽ ഒന്നാണ് ആസ്ട്രസെനേക. ക്ലിനിക്കൽ ട്രയലിനിടെ പരീക്ഷണം നിർത്തിവയ്ക്കുന്നത് സാധാരണമാണെങ്കിലും ഇതാദ്യമായാണ് കോവിഡ് വാക്‌സിൻ പരീക്ഷണം പാതി വഴിയിൽ നിർത്തിവച്ചയ്ക്കുന്നത്.
Post Your Comments