COVID 19Latest NewsSaudi ArabiaNews

കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ജിദ്ദയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരനായ ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്.

കഴിഞ്ഞ 10 വർഷമായി ജിദ്ദയിൽ സഹാറ മെയിന്‍റനൻസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ബോബൻ വർക്കി. അന്നമ്മയാണ് ഭാര്യ. മക്കൾ: വരുൺ ജയിംസ്, വർഷ ബോബൻ. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button